നമ്മുക്കിടയില്‍ ഒരുപാട് തരം കലാകാരന്‍മാരുണ്ട്. പാടുന്നവര്‍, പറയുന്നവര്‍, എഴുതുന്നവര്‍, വരയ്ക്കുന്നവര്‍, അങ്ങനെ അങ്ങനെ. എന്നാല്‍ ചില പ്രത്യേക തരം കലാകാരന്‍മാരെ കുറിച്ചാണീ കുറിപ്പ്.
ഒഴിവാക്കാന്‍ ആവാത്ത ഒരു പരിപാടി വന്നത് കൊണ്ട് വളരെ പെട്ടന്ന് പ്ലാന്‍ ചെയ്ത മറ്റൊരു ജനറല്‍ ക്ലാസ്സ് യാത്രയാണ്. ഒറ്റ ദിവസത്തെ കാര്യം മാത്രമായത് കൊണ്ട് കൂട്ടായവളെ കൂടെ കൂട്ടാതെ ഇറങ്ങിപ്പുറപ്പെട്ടതാണ്.
അന്ത്യോദയ എക്സ്പ്രസ്സാണ്, മുന്‍പ് ഒന്ന് രണ്ട് തവണ യാത്ര ചെയ്തിട്ടുള്ള ട്രെയിന്‍ ആണ്. സാമാന്യം നല്ല വൃത്തിയൊക്കെ ഉള്ള ഒരു വണ്ടിയാണ്. മുഴുവനും ജനറല്‍ കംപാര്‍ട്ട്മെന്റുകളായതോണ്ട് സീറ്റും കിട്ടും.
ട്രെയിനില്‍ കയറി, പ്രതീക്ഷ തെറ്റിയില്ല നല്ല വൃത്തി… സീറ്റൊക്കെയുണ്ട്. ബാഗൊക്കെ എടുത്ത് സെറ്റാക്കി ഇരിപ്പൊക്കെ ഉറപ്പിച്ചതാണ്, അപ്പൊഴാണ് ഒരു ‘ശങ്ക’.
ആ ‘ശങ്ക’ യാണെന്നെ വീണ്ടുമാ ‘കലാകാരന്‍’മാരുടെ അടുത്തെത്തിച്ചത്. അതെ രചനാ കലയുടെ ക്ലൗഡ് നെെന്‍ സമ്മിറ്റ് വിശ്വവിഖ്യാതമായ ഇന്ത്യന്‍ റെയില്‍വേയുടെ ടോയ്ലെറ്റ്.
എല്ലാവരും ടോയ്ലെറ്റില്‍ പോകുന്നത് പോലെയല്ല ഇവന്‍മാര്‍. പേനയോ മാര്‍ക്കറോ ഒക്കെ മറക്കാതെ എടുക്കും. സ്വകാര്യമായി കിട്ടുന്ന ചുരുങ്ങിയ നിമിഷങ്ങള്‍ മതി പുതിയ സൃഷ്ഠി പിറക്കുകയായി . ചിന്തകള്‍ക്ക് തീ പിടിപ്പിക്കാന്‍ ബീഡിയോ സിഗററ്റോ അതോ വല്ല ചവയ്ക്കുന്നതോ കിട്ടിയാല്‍ ഭേഷായി. സിഗററ്റു കുറ്റിയോ ബീഡിക്കുറ്റിയോ കളയാന്‍ നല്ല ബെസ്റ്റ് ബയോടോയ്ലറ്റ് ഉണ്ട് ചവച്ചു തുപ്പാന്‍ വൃത്തിയും വെടിപ്പുമുള്ള ചുവരുകളും വേസ്റ്റ് ബിന്നും ഉണ്ട്. തുപ്പികളയുന്നതില്‍ പോലുമുണ്ട് ഒരു കല.
ട്രെയിൻ ബാത്റൂം ചിത്രകല ക്രൗഡ് സോഴ്സ്ഡ് കലയായതുകൊണ്ടു മിക്കപ്പോഴും ഇത്തരം കലകളിൽ വ്യത്യസ്ത അഭിരുചികളും അഭിപ്രായങ്ങളും ഉള്ളവർ ഉണ്ടാവും. ഇന്ന് ടോയ്‌ലെറ്റിൽ കണ്ട ഒരു രചനാ സൗകുമാര്യം ആണിത്.
ദൈവ വിശ്വാസമില്ലാത്തവന്മാർക്കും ഇവിടെ (സാമൂഹ്യദ്രോഹിയായി) ജീവിക്കണ്ടേ ?
സൂക്ഷിച്ചു നോക്കിയാലേ കാണൂ … നല്ല മുട്ടൻ തെറിയാണ്!
സാമൂഹ്യദ്രോഹികളിൽ എന്തെ രസികന്മാർ ഉണ്ടായിക്കൂടെ ?
രാഷ്ട്രീയം/നയം പറയുന്നവനും ഉണ്ട് ഇത്തരക്കാരുടെ ഇടയിൽ!
എത്ര നല്ല ട്രയിന്‍, എത്രയാളുകള്‍ക്കുള്ള സൗകര്യമാണ്, സംവിധാനമാണ്, അതിലാണ് ഈ കലാപ്രകടനം.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് പോലും നമ്മളൊക്കെ
ഒരു പൊതുസ്ഥലത്ത് എങ്ങനെ പെരുമാറണം എന്നു ഇനി എന്ന് ഏതു സിലബസ്സിലാണ് നാം പഠിക്കുക.
2 comments On കക്കൂസിൽ വിളയുന്ന വിദ്യാഭ്യാസം!
Wow … Very well written .. ☺️ Veruthe alla ivide athikam public facilities Govt nirmich koottaathath.. undaakkiyaal thanne, it will be destroyed sooner or later. Authoru obsession pole aanu chilark.
Shows who they are.
Thank you Swathi Gopi.
Keep up the support!