പൊട്ടൻ

ripplefactors.com

ശബ്ദതാരാവലിയിൽ ഈ വാക്കിന് അർത്ഥം പറയുന്നത് ഭോഷൻ, ചെകിടൻ എന്നൊക്കെയാണ്.  ചെകിടൻ എന്നാൽ  നമ്മൾ ബധിരൻ അല്ലെങ്കിൽ ചെവി കേൾക്കാൻ കഴിയാത്ത അവസ്ഥയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന മറ്റൊരു വാക്കാണ്. ഭോഷൻ എന്നാൽ അർത്ഥം ബുദ്ധിയില്ലാത്തവൻ എന്നാണ്. ശാരീരികമായി അല്ലെങ്കിൽ ബൗദ്ധീകമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അതിനാൽ തന്നെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗം മനുഷ്യരെ സൂചിപ്പിക്കാൻ ആണ് ഈ വാക്കുകൾ ഉണ്ടായിട്ടുള്ളതെന്ന് നോക്കിയാൽ കാണാൻ കഴിയും.

കുറച്ചു നാളുകൾക്ക് മുൻപ് മലയാളത്തിലെ ഒരു പ്രമുഖ വ്ലോഗർ ആയ പ്രീയപ്പെട്ട RJ ഉണ്ണി ഒരു വീഡിയോ ചെയ്തത് ശ്രദ്ധിക്കുകയുണ്ടായി. മറ്റൊരു വ്ലോഗ്ഗെർ ചെയ്ത വിഡിയോയുടെ ഡിസ്‌ക്രിപ്‌ഷനിൽ “പൊട്ടൻ” എന്ന വാക്ക് ഉപയോഗിച്ചത് ശരിയായില്ല എന്നും. നമ്മൾ സ്വയം തിരുത്തേണ്ടുന്ന വാക്കുകളുടെ കൂട്ടത്തിൽ പെടുത്തേണ്ടുന്ന വാക്കുകളിൽ ഒന്നാണ് ഇത് എന്നും ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്താൽ അവരെ പഴിക്കാൻ എടുത്ത് ഉപയോഗിക്കുന്നത് തെറ്റൊന്നും ചെയ്യാത്ത മറ്റൊരു വിഭാഗം ആളുകളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം ആകുന്നതിലെ രാഷ്ട്രീയ ശരികേടും ആയിരുന്നു ഉണ്ണി അന്ന് ആ വിഡിയോയിൽ പറഞ്ഞത് എന്നാണ് ഓർമ്മ.

എല്ലാ ഭാഷകളിലും സംഭവിക്കാറുള്ളത് പോലെ മലയാളത്തിലും വാക്കുകൾ അവയുടെ ഉദ്ഭവ ഉപയോഗത്തിൽ നിന്നും മാറി മറ്റു പല സന്ദർഭങ്ങളിലും ഉപയോഗിക്കപ്പെടാറുണ്ട്. ഭോഷൻ പോഴൻ ആയി മാറിയത് പോലെ വാക്കുകൾ, ചിലപ്പോൾ അർത്ഥങ്ങളും തന്നെ പരിഷ്കരിക്കപ്പെടാറും ഉണ്ട്.

ഭാഷ ആത്യന്തികമായി ആശയവിനിമയത്തിനുള്ളതായത് കൊണ്ടും  ശബ്ദതാരാവലിയോ, ശബ്ദ രത്‌നാവലിയോ ഒന്നും നോക്കിയല്ല ഞാനും നിങ്ങളും ഒന്നും സംസാരിക്കുന്നത് എന്നുള്ളത് കൊണ്ടും ഉണ്ണി പ്രതിപാദിച്ച വ്‌ളോഗറെ വിമർശിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അതേസമയം ഉണ്ണി മുന്നോട്ട് വെച്ച വിമർശനം കാതലാണ്, കാതലാവണം എന്ന് തന്നെയാണ് കരുതുന്നത്.

സ്വയം നവീകരിക്കാത്ത മനുഷ്യന് “മനുഷ്യൻ” അകാൻ ആവില്ല എന്നാണ് ഞാൻ നിരീക്ഷിക്കുന്നത് .

എന്നാൽ അന്ന് ഉണ്ണിയുടെ വീഡിയോയ്ക്ക് മറുപടി പറഞ്ഞു കൊണ്ട് ഒരു പ്രമുഖ “സ്വതന്ത്ര ചിന്തകൻ” പറഞ്ഞത് ഇത് “POLITICAL CORRECTNESS OVERDOSE” ആണ്, കപട പുരോഗമന വാദമാണ്, അടിച്ചമർത്തപ്പെട്ട ആളുകളോട് തങ്ങൾക്കാണ് സ്നേഹം എന്ന് കാണിക്കാനുള്ള pseudoleft liberalsന്റെ വെറും വികാരപ്രകടനം മാത്രമാണ് എന്നൊക്കെയാണ്.

അരികുവൽക്കരിക്കപ്പെട്ട ആളുകളോട് ഐക്യപ്പെട്ട് കൊണ്ട് സംസാരിക്കുന്നവരൊക്കെ pseudo intellects ആണെന്നും ഇത്തരം ആളുകൾ കള്ള നാണയങ്ങൾ ആണെന്നും ഇവർ പറയുന്നതനുസരിച്ചാണെങ്കിൽ നാളെ മുതൽ കറുപ്പിനെ ഓറഞ്ച് എന്ന് വിളിക്കേണ്ടി വരും എന്നും. ഉണ്ണി പറഞ്ഞതെന്താണെന്ന് മനസ്സിലാക്കാൻ പോലും ശ്രമിക്കാതെ  “പൊട്ടത്തരം” പറയുന്നവനെ “പൊട്ടൻ” എന്ന് വിളിക്കുന്നതിൽ തെറ്റില്ല എന്നൊക്കെ പറഞ്ഞാണ് ഈ “സ്വതന്ത്ര ചിന്തകൻ” അന്ന് ഭാഷ്യം ചമച്ചത്.

ജാതി പറയാതെ ഇരുന്നാൽ ജാതി ഇല്ലാണ്ടാവുമെന്ന് വിശ്വസിക്കുന്ന ഇത്തരം “സവർണ്ണ” “സ്വതന്ത്ര” “ചിന്തകർ”  ഒക്കെ ഉള്ള ഒരിടത്തിരുന്നാണ് നാം സംഘപരിവാർ സൈദ്ധ്യാന്തികന്റെ ഫ്രഞ്ച് ഫുട്ബാൾ കളിക്കാരെ ചൂണ്ടിക്കാട്ടിയുള്ള വര്ണവെറിക്കെതിരെ സംസാരിക്കേണ്ടി വരുന്നത്.

ഇതിനും വരും “കറുത്തവനെ പിന്നെ കറുത്തവൻ എന്നല്ലാതെ പിന്നെ ഓറഞ്ചവൻ എന്ന് വിളിക്കണോ ? ” എന്ന് ചോദിച്ചു കുറെ എണ്ണം…

ഇതൊക്കെ വെറും POLITICAL CORRECTNESS ഓവർ ഡോസാഡോ…

ആ…  സത്യം…

വെറും “കപട ബുദ്ധിജീവികൾ 😎

ടിജിജി ചിന്ദാവാ 💪

Leave a reply:

Your email address will not be published.

Site Footer