മരണത്തിന്റെ പാതിരാപ്പാച്ചിലുകൾ!

overspeeding-and-accidents-kochi

ഒരു സംശയമാണ്... അറിവുള്ളവർ ഉണ്ടെങ്കിൽ പറഞ്ഞു തരണം... ചോദിക്കുന്നത് മണ്ടത്തരമാണെങ്കിൽ ക്ഷമിച്ചേക്കുക... ചില മോട്ടോർ ബൈക്കുകളും കാറുകളും അരോചകമായി ഒച്ചയുണ്ടാക്കുന്നത് എന്ത് കൊണ്ടാണ് ?

Continue Reading

സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ മതിയാകില്ല!

IWD2023-theme-EmbraceEquity14

ഇന്ന് മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി ആണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നത്. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങൾ എന്ന് പറയുമ്പോൾ അത് മലയാളി പൊതുബോധം ധരിച്ചിരിക്കുന്നതുപോലെ "ജീവൻ തന്നത് ദൈവം ആണെങ്കിൽ ജീവിതം തന്നത് അമ്മയാണ്" എന്ന ലൈനിൽ ഉള്ള നേട്ടങ്ങൾ അല്ല.

Continue Reading

“ജാതി ചോദിക്കണം, പറയണം, ചിന്തിക്കണം”

dr-arun-kumar-on-youthfestival

വാട്ട്സാപ്പ് എന്ന മാധ്യമം സജീവമായി തുടങ്ങിയ കാലം മുതൽ തന്നെ കുറെയധികം സ്വകാര്യ/പൊതു വാട്ട്സാപ്പ് ഗ്രൂപ്പുകളുടെ ഭാഗമായി തുടങ്ങിയിരുന്നു. കുടുംബക്കാരുടെ ഗ്രൂപ്പുകൾ, കൂട്ടുകാരുടെ ഗ്രൂപ്പുകൾ, നാട്ടുകാരുടെ ഗ്രൂപ്പുകൾ തുടങ്ങി പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ അറിയീക്കുന്നതിനായി വാർഡ് മെമ്പർ ആരംഭിച്ച ഗ്രൂപ്പിൽ വരെ ഉണ്ട്. എണ്ണിയെടുത്താൽ ഏതാണ്ട് ഒരു പത്ത് നാൽപ്പത് ഗ്രൂപ്പുകൾ ഉണ്ടാകുമായിരിക്കും. ബഹുഭൂരിപക്ഷം ഗ്രൂപ്പുകളിലും ഒരു Passive Listener മാത്രമായി ഇരിക്കുകയാണ് പലപ്പോഴും ചെയ്യാറുള്ളത്. കുറച്ചെങ്കിലും ഇടപ്പെട്ടു സംസാരിക്കാറുള്ളത് ഞാൻ കൂടി അഡ്മിൻ ആയി നിലനിൽക്കുന്ന ചുരുക്കം ചില ഗ്രൂപ്പുകളിലും ഇടക്കൊക്കെ നാട്ടിലെ സുഹൃത്തുക്കൾ ഉണ്ടാക്കിയ ഗ്രൂപ്പിലും മാത്രമാണ്.

Continue Reading

പൊട്ടൻ

ripplefactors.com

ശബ്ദതാരാവലിയിൽ "പൊട്ടൻ" എന്ന വാക്കിന് അർത്ഥം പറയുന്നത് ഭോഷൻ, ചെകിടൻ എന്നൊക്കെയാണ്.  ചെകിടൻ എന്നാൽ  നമ്മൾ ബധിരൻ അല്ലെങ്കിൽ ചെവി കേൾക്കാൻ കഴിയാത്ത അവസ്ഥയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന മറ്റൊരു വാക്കാണ്. ഭോഷൻ എന്നാൽ അർത്ഥം ബുദ്ധിയില്ലാത്തവൻ എന്നാണ്. ശാരീരികമായി അല്ലെങ്കിൽ ബൗദ്ധീകമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അതിനാൽ തന്നെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗം മനുഷ്യരെ സൂചിപ്പിക്കാൻ ആണ് ഈ വാക്കുകൾ ഉണ്ടായിട്ടുള്ളതെന്ന് നോക്കിയാൽ കാണാൻ കഴിയും.

Continue Reading

വാക്വം ക്ലീനറുകൾ !

robotic vaccum cleaner

ആഴ്ച്ചയില്‍ ഒരിക്കലാണ് വീട് അടിച്ച് തുടച്ച് വൃത്തിയാക്കാറുള്ളത്. ശനി/ഞായര്‍ ദിവസങ്ങള്‍ ആണ് സാധാരണയായി ഈ ഉദ്യമത്തിന് തെരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ച്ചയായി പലവിധ കാരണങ്ങളാല്‍ ഈ കലാപരിപാടിക്ക് സമയം കിട്ടിയിരുന്നില്ല. രണ്ട് പേരും മെനക്കെട്ടുള്ള പണിയായതിനാല്‍ ആരെങ്കിലും ഒരാള്‍ വീക്കന്‍ഡില്‍ തിരക്കിലായിപ്പോയാല്‍ തന്നെ ക്ലീനിംഗ് അങ്ങനെ പെന്‍ഡിംഗ് ആയി കിടക്കും. ഒരുപാട് വെെകിയാല്‍ പിന്നെ ലീവെടുത്തോ ഉറക്കം കളഞ്ഞോ ഒക്കെ ആയിരിക്കും കാര്യങ്ങള്‍ ഒന്ന് ശരിപ്പെടുത്തി എടുക്കുക. അങ്ങനെയാണ്, കാര്യങ്ങള്‍ എളുപ്പമാക്കാലോന്നും വിചാരിച്ച് ഒരു വാക്വം ക്ലീനര്‍ വാങ്ങാന്‍ ആലോചിക്കുന്നത്. നല്ല വാക്വം ക്ലീനര്‍ തെരഞ്ഞെടുക്കാന്‍ ഓണ്‍ലെെനില്‍ പരതിയപ്പോള്‍ കുറച്ചധികം ആളുകള്‍ വാക്വം ക്ലീനര്‍ വാങ്ങിച്ച് ഉപയോഗിച്ച ശേഷം ഉള്ള അനുഭവം വീഡിയോ ആയും എഴുത്തായും ഷെയര്‍ ചെയ്തത് കാണാനിടയായത്. എല്ലാം പരിശോധിച്ച

Continue Reading

മലയാളി പൊളിയല്ലേ!

prithviraj

മലയാളി പൊളിയല്ലേ... ? അതേ മലയാളി സൂപ്പര്‍ ആണ്. നമ്മുക്ക് എല്ലാം അറിയാം. അന്ധവിശ്വാസം ശരിയല്ല എന്ന് നമ്മള്‍ മലയാളികള്‍ക്കറിയാം. നരബലി നടത്തിയവരെ നമ്മള്‍ തെറി വിളിക്കും. ഭഗവല്‍ സിംഗിനെയും ലെെലയെയും റാഷിദിനെയും നമ്മള്‍ ട്രോളും. അന്ധവിശ്വാസങ്ങള്‍ക്കെതിരെ നാം ക്യാപയിനുകള്‍ നടത്തും.

Continue Reading

വരൂ, നമുക്കിനി കോഴിയെ അശുദ്ധയായി പ്രഖ്യാപിക്കാം!

egg-is-made-of-menstrual-blood-of-chicken-maneka-gandhi

“മുട്ട കോഴിയുടെ ആർത്തവ രക്തത്താൽ നിർമ്മിതം. കുട്ടികൾക്ക് കൊടുക്കരുത്” പറഞ്ഞത് വേറെ ആരുമല്ല പാർലമെന്റ് അംഗവും ബിജെപി നേതാവും ആയ മനേകാ ഗാന്ധിയാണ്. “നീ മണ്ടനാണെന്ന് നിന്റെ വീട്ടുകാർക്കറിയുമോ ?” എന്ന് ചോദിക്കുന്നതുപോലെ ഒരു പ്രസ്താവനയാണ് ഇത്. പ്രതികരണം “യെസ്” ആയാലും “നോ” ആയാലും മാഡം ഉദ്ദേശിച്ച കാര്യം നടക്കും.

Continue Reading

ഹിജാബ് വിവാദങ്ങൾ ഉണ്ടാവുന്നത്…

Karnataka Hijab row

പർദ്ദ എന്ന വസ്ത്രത്തോട് പരിപൂർണ്ണ വിയോജിപ്പാണ്! ഒരു മതം അനുശാസിക്കുന്ന വസ്ത്രമായതിനാലാണത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ആണുങ്ങൾ തീരുമാനിക്കുകയും മതമെന്ന പേരിൽ സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന പർദ്ദ ജനാധിപത്യ രാജ്യത്ത് ഒരു പൗരാവകാശ നിഷേധമാണ് എന്നതുകൊണ്ടാണതിനെ എതിർക്കുന്നത്. പർദ്ദ മാത്രമല്ല; ആണ് തീരുമാനിക്കുകയും പെണ്ണിനോട് ധരിക്കാൻ ആജ്ഞാപിക്കുകയും ചെയ്യുന്ന ഏതൊരു വസ്ത്ര ധാരണ രീതിക്കും എതിരാണ്. അതേത് മതം പറഞ്ഞാലും ഏതു തത്വശാസ്ത്രം പറഞ്ഞാലും. വിശ്വാസമെന്ന രീതിയിൽ; ആചാരം എന്ന രീതിയിൽ ആണുങ്ങൾ പുറപ്പെടുവിക്കുന്ന ഏതൊരു വാറോലയും ശിരസ്സാവഹിക്കേണ്ടുന്ന രണ്ടാംകിട പൗരരല്ല മറ്റേതൊരു ജൻഡറും എന്നുള്ളത് തന്നെയാണ് ഉറച്ച ബോധ്യം. മികച്ച പൗരന്മാരെ സൃഷ്ടിക്കാൻ അതുവഴി മെച്ചപ്പെട്ട ജനാധിപത്യ സമൂഹത്തെ ഉത്പാദിപ്പിക്കാൻ ഉത്തരവാദിത്തമുള്ള കലാലയങ്ങളിൽ, സ്കൂളുകളിൽ യൂണിഫോമിന് പകരം ഏതെങ്കിലും മതം

Continue Reading

ജനാധിപത്യമില്ലാത്ത അടുക്കളകൾ !

our kitchen needs to be democratic

കോവിഡ് പോസിറ്റീവായി ക്വാറന്റൈനിൽ വീട്ടിലിരിക്കെ ഓഫീസിലെ HR മാനേജരുടെ കാൾ ഉണ്ടെന്നു പറഞ്ഞു ആവേശത്തോടെ സംസാരിക്കാൻ അടുത്ത റൂമിലേക്ക് പോയയാൾ കലിപ്പ് മോഡിൽ തിരികെ വരുന്നതു കണ്ടാണ് കാര്യം ചോദിച്ചത്. കുശലാന്വേഷണത്തിനിടയിൽ HR മാനേജരായ സ്ത്രീയുടെ “ഭർത്താവ് അടുക്കളയിൽ സഹായിക്കാറുണ്ടോ ?” എന്നൊരു ചോദ്യമാണ് കക്ഷിയെ കലിപ്പാക്കിയത്… ഉന്നത വിദ്യാഭ്യാസം നേടി; അറിയപ്പെടുന്ന ഒരു മൾട്ടിനാഷണൽ കമ്പനിയിൽ മെച്ചപ്പെട്ട വരുമാനമുള്ള ജോലി ചെയ്യുന്ന ഒരു സ്ത്രീ, ഏതാണ്ട് അതെ സ്റ്റാറ്റസിൽ ജോലി ചെയ്യുന്ന മറ്റൊരു സ്ത്രീയോട് “ഭർത്താവ് അടുക്കളയിൽ സഹായിക്കാറുണ്ടോ ? “ എന്ന് ചോദിക്കുമ്പോൾ കാര്യങ്ങൾ വ്യക്തമാണ്. സ്ത്രീകൾ തന്നെയാണ് അടുക്കളയിൽ എല്ലാം ചെയ്യേണ്ടത്… പുരുഷന്മാർ “സഹായിക്കുക” മാത്രമേ വേണ്ടതുള്ളൂ…. “വീട്ടുജോലി ചെയ്യേണ്ടത് സ്ത്രീകൾ മാത്രമാണെന്നുള്ള ധാരണയോട് #ഇനിവേണ്ടവിട്ടുവീഴ്ച” എന്ന് പറഞ്ഞുകൊണ്ട്

Continue Reading

SPC യൂണിഫോം ഉത്തരവ് വിവാദമാക്കണോ ?

SPC Cadets Kerala

സ്റ്റുഡന്റ് പോലീസ് കേഡറ്റിനകത്ത് ഹിജാബ് അനുവദിക്കാനാവില്ല എന്ന് പറഞ്ഞുള്ള സർക്കാർ ഉത്തരവിനെ തുടർന്ന് വിവിധ കോണുകളിൽ “സർക്കാർ ഉത്തരവ് ശരിയായില്ല”, “മുസ്‌ലീങ്ങളോടുള്ള വിവേചനമാണ്” എന്നൊക്കെ പറഞ്ഞു ചിലയാളുകൾ മുന്നോട്ടു വരുന്നത് കാണുന്നുണ്ട്. തികച്ചും തെറ്റിദ്ധാരണാജനകമായ അഭിപ്രായപ്രകടനങ്ങളുമായി, ആളുകളെ വർഗ്ഗീയവത്കരിക്കുക എന്ന ഉദ്ദേശത്തോടെ വരുന്ന ചില സാമൂഹ്യ ദ്രോഹികളെയും കാണാൻ കഴിയുന്നുണ്ട്. ചിലരുടെ ഒക്കെ പ്രസ്താവനകൾ കണ്ടാൽ തോന്നുക ഒരു സുപ്രഭാതത്തിൽ സർക്കാർ “SPCക്ക് ഇനി മുതൽ ഹിജാബ് പാടില്ല” എന്ന് ഒരു ഉത്തരവിറക്കി എന്നാണ്. എന്നാൽ യഥാർത്ഥ്യം അതാണോ ? അല്ല. SPC അഥവാ സ്റ്റുഡന്റ് പോലീസ് കേഡറ്റിന് നിലവിൽ ഒരു യൂണിഫോം ഉണ്ട്. ആ യൂണിഫോമിൽ ഹിജാബും ഫുൾ സ്ലീവ് ഡ്രെസ്സും ധരിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു വിദ്യാർത്ഥിനി കോടതിയെ സമീപിക്കുന്നു.

Continue Reading

Site Footer