ഇന്ന് മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി ആണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നത്. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങൾ എന്ന് പറയുമ്പോൾ അത് മലയാളി പൊതുബോധം ധരിച്ചിരിക്കുന്നതുപോലെ "ജീവൻ തന്നത് ദൈവം ആണെങ്കിൽ ജീവിതം തന്നത് അമ്മയാണ്" എന്ന ലൈനിൽ ഉള്ള നേട്ടങ്ങൾ അല്ല. …
Category: Feminism
മലയാളി പൊളിയല്ലേ... ? അതേ മലയാളി സൂപ്പര്‍ ആണ്. നമ്മുക്ക് എല്ലാം അറിയാം. അന്ധവിശ്വാസം ശരിയല്ല എന്ന് നമ്മള്‍ മലയാളികള്‍ക്കറിയാം. നരബലി നടത്തിയവരെ നമ്മള്‍ തെറി വിളിക്കും. ഭഗവല്‍ സിംഗിനെയും ലെെലയെയും റാഷിദിനെയും നമ്മള്‍ ട്രോളും. അന്ധവിശ്വാസങ്ങള്‍ക്കെതിരെ നാം ക്യാപയിനുകള്‍ നടത്തും. …
“മുട്ട കോഴിയുടെ ആർത്തവ രക്തത്താൽ നിർമ്മിതം. കുട്ടികൾക്ക് കൊടുക്കരുത്” പറഞ്ഞത് വേറെ ആരുമല്ല പാർലമെന്റ് അംഗവും ബിജെപി നേതാവും ആയ മനേകാ ഗാന്ധിയാണ്. “നീ മണ്ടനാണെന്ന് നിന്റെ വീട്ടുകാർക്കറിയുമോ ?” എന്ന് ചോദിക്കുന്നതുപോലെ ഒരു പ്രസ്താവനയാണ് ഇത്. പ്രതികരണം “യെസ്” ആയാലും “നോ” ആയാലും മാഡം ഉദ്ദേശിച്ച കാര്യം നടക്കും. …
പർദ്ദ എന്ന വസ്ത്രത്തോട് പരിപൂർണ്ണ വിയോജിപ്പാണ്! ഒരു മതം അനുശാസിക്കുന്ന വസ്ത്രമായതിനാലാണത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ആണുങ്ങൾ തീരുമാനിക്കുകയും മതമെന്ന പേരിൽ സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന പർദ്ദ ജനാധിപത്യ രാജ്യത്ത് ഒരു പൗരാവകാശ നിഷേധമാണ് എന്നതുകൊണ്ടാണതിനെ എതിർക്കുന്നത്. പർദ്ദ മാത്രമല്ല; ആണ് തീരുമാനിക്കുകയും പെണ്ണിനോട് ധരിക്കാൻ ആജ്ഞാപിക്കുകയും ചെയ്യുന്ന ഏതൊരു വസ്ത്ര ധാരണ രീതിക്കും എതിരാണ്. അതേത് മതം പറഞ്ഞാലും ഏതു തത്വശാസ്ത്രം പറഞ്ഞാലും. വിശ്വാസമെന്ന രീതിയിൽ; ആചാരം എന്ന രീതിയിൽ ആണുങ്ങൾ പുറപ്പെടുവിക്കുന്ന ഏതൊരു വാറോലയും ശിരസ്സാവഹിക്കേണ്ടുന്ന രണ്ടാംകിട പൗരരല്ല മറ്റേതൊരു ജൻഡറും എന്നുള്ളത് തന്നെയാണ് ഉറച്ച ബോധ്യം. മികച്ച പൗരന്മാരെ സൃഷ്ടിക്കാൻ അതുവഴി മെച്ചപ്പെട്ട ജനാധിപത്യ സമൂഹത്തെ ഉത്പാദിപ്പിക്കാൻ ഉത്തരവാദിത്തമുള്ള കലാലയങ്ങളിൽ, സ്കൂളുകളിൽ യൂണിഫോമിന് പകരം ഏതെങ്കിലും മതം …
കോവിഡ് പോസിറ്റീവായി ക്വാറന്റൈനിൽ വീട്ടിലിരിക്കെ ഓഫീസിലെ HR മാനേജരുടെ കാൾ ഉണ്ടെന്നു പറഞ്ഞു ആവേശത്തോടെ സംസാരിക്കാൻ അടുത്ത റൂമിലേക്ക് പോയയാൾ കലിപ്പ് മോഡിൽ തിരികെ വരുന്നതു കണ്ടാണ് കാര്യം ചോദിച്ചത്. കുശലാന്വേഷണത്തിനിടയിൽ HR മാനേജരായ സ്ത്രീയുടെ “ഭർത്താവ് അടുക്കളയിൽ സഹായിക്കാറുണ്ടോ ?” എന്നൊരു ചോദ്യമാണ് കക്ഷിയെ കലിപ്പാക്കിയത്… ഉന്നത വിദ്യാഭ്യാസം നേടി; അറിയപ്പെടുന്ന ഒരു മൾട്ടിനാഷണൽ കമ്പനിയിൽ മെച്ചപ്പെട്ട വരുമാനമുള്ള ജോലി ചെയ്യുന്ന ഒരു സ്ത്രീ, ഏതാണ്ട് അതെ സ്റ്റാറ്റസിൽ ജോലി ചെയ്യുന്ന മറ്റൊരു സ്ത്രീയോട് “ഭർത്താവ് അടുക്കളയിൽ സഹായിക്കാറുണ്ടോ ? “ എന്ന് ചോദിക്കുമ്പോൾ കാര്യങ്ങൾ വ്യക്തമാണ്. സ്ത്രീകൾ തന്നെയാണ് അടുക്കളയിൽ എല്ലാം ചെയ്യേണ്ടത്… പുരുഷന്മാർ “സഹായിക്കുക” മാത്രമേ വേണ്ടതുള്ളൂ…. “വീട്ടുജോലി ചെയ്യേണ്ടത് സ്ത്രീകൾ മാത്രമാണെന്നുള്ള ധാരണയോട് #ഇനിവേണ്ടവിട്ടുവീഴ്ച” എന്ന് പറഞ്ഞുകൊണ്ട് …