ഓൺലൈനിൽ സജീവമല്ലാതായിട്ട് കുറച്ച് കാലമായി. എന്നാല്‍ സുഹൃത്തുക്കളോട് പങ്ക് വെയ്ക്കണമെന്ന് തോന്നിയ ഒരു സംഭവം നടന്നു ഇന്ന്. നാട്ടിൽ, കാഞ്ഞങ്ങാട് ‘ഈ വാകമരച്ചോട്ടില്‍‘ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് സംഘടിപ്പിച്ച ഹെയര്‍ ഡൊണേഷന്‍ ക്യാമ്പില്‍ പങ്കെടുക്കുകയുണ്ടായി. വ്യക്തിപരമായി അത്യധികം ആഹ്ളാദവും അതിലേറെ അഭിമാനവും തോന്നിയ ഒരു സുവര്‍ണ്ണ നിമിഷമായിരുന്നു. ക്യാന്‍സര്‍ രോഗികളുടെ ചികിത്സയില്‍ ആത്മവിശ്വാസം വളരെ വലിയൊരു ഘടകം ആണ്. കീമോതെറാപ്പിയിലൂടെ മുടിപോഴിഞ്ഞവര്‍ക്ക് മുടി തിരിച്ചു നല്‍കുക വഴി ഇവര്‍ ചെയ്യുന്നത് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും അപ്പുറമാണ്.
2ാമത്തെ ക്യാമ്പ് ആണ് ഇവര്‍ സംഘടിപ്പിക്കുന്നത്, എത്രയും പ്രീയപ്പെട്ട ഗ്രൂപ്പ് പ്രവര്‍ത്തകരേ നിങ്ങള്‍ അനുവദിക്കുകയാണെങ്കില്‍, മറ്റ് പ്രശ്നങ്ങള്‍ ഒന്നും ഇല്ല എങ്കില്‍ നിങ്ങളുടെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ എന്നാല്‍ കഴിയുന്ന വിധം ഭാഗവാക്കാകാന്‍ എന്നെയും അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
ഒരു സ്വകാര്യ അഹങ്കാരം കൂടി ഉണ്ട്, മുടി നല്‍കണമെന്ന് അതിയായ ആഗ്രഹം തോന്നി തുടങ്ങിയിട്ട് കുറേ ആയെങ്കിലും വീട്ടുകാരുടെയും കുടുംബക്കാരുടെയും സമ്മര്‍ദ്ധത്തിനടിപ്പെട്ട് തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ടി നിന്ന ചങ്ക്, അനിയത്തിക്കുട്ടി അച്ചൂന്‍റെ (Ashwathi Ranjith)കുടെ കുഞ്ചുവിനൊപ്പം കട്ടക്ക് നിന്ന് ഡൊണേഷന്‍ ആഗ്രഹം പൂര്‍ത്തീകരിച്ചത്.
ഇഷ കിഷോറിനെയും, ആശേച്ചിയേയും (Ashalatha Madanthakode), ഒക്കെ പരിപാടിയില്‍ എത്തിച്ച വാകമരച്ചോട്ടില്‍ പ്രവര്‍ത്തകര്‍ക്ക് സ്നേഹം..