ഒരു പത്ത് പതിനെട്ട് വർഷം മുൻപത്തെ കഥയാണ്. ഞാൻ അന്ന് പത്താം ക്ലാസ്സിലാണ്, സുപ്രധാനമെന്ന് (?) വിശേഷിപ്പിക്കപ്പെടുന്ന SSLC പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന ഒരു വിദ്യാർത്ഥി. ഇന്നത്തെ പോലെ അത്ര relaxed ആയല്ല അന്നത്തെ പരീക്ഷാ അവസ്ഥകൾ... സമീപത്തുള്ള പത്താം ക്ലാസ്സുകാരുടെയൊക്കെ സകല വിവരങ്ങളും നാട്ടിലുള്ള എല്ലാവർക്കും അറിയാം. പരീക്ഷയിൽ ജയിക്കുന്നതോ തോൽക്കുന്നതോ അല്ല പ്രധാന ടെൻഷൻ; നാട്ടുകാരുടെ ചോദ്യങ്ങൾക്ക് ഓരോരുത്തർക്കും തൃപ്‌തമായ മറുപടി കൊടുക്കലാണ്. …