ദളിത് സമുദായത്തിൽ പെട്ട രണ്ട് പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടു! അത്രേ ഉള്ളൂ… ഇതിൽ ഇപ്പോൾ പ്രത്യേകിച്ച് വൈകാരികമായി പ്രതികരിക്കാനൊന്നും ഇല്ല! പെണ്ണ് – അത് ലൈംഗികാസ്വാദനത്തിനുള്ള ഉപകരണവും പ്രസവിക്കാന്‍ ഉള്ള യന്ത്രവും മാത്രം ആണെന്ന് പറഞ്ഞു പഠിപ്പിച്ചു വളർത്തിയ, അങ്ങനൊരു ‘അറിവ്’ രൂഢമൂലമായി ഉറച്ചുപോയ ഒരു മത-വിശ്വാസ സമൂഹത്തിൽ പെണ്ണിന് നേരെയുള്ള ഏതൊരു ആണിന്റെ അതിക്രമവും അവന്റെ അധികാര വിനിയോഗത്തിന്റെ തലം മാത്രമായി മാത്രം കാണുന്നവരാണ് നമ്മുക്ക് ചുറ്റും മഹാഭൂരിപക്ഷവും, ആണും പെണ്ണും. വിവാഹമോചനം ആവശ്യപ്പെട്ടാല്‍, അത് പെണ്ണാണെങ്കില്‍ അവള്‍ ‘ദുര്‍നടപ്പുകാരി’ യും അല്ല അത് ആണാണാണെങ്കില്‍ അവന്‍റെ ഭാര്യ ‘ദുര്‍നടപ്പ്’ കാരിയും ആവുന്ന ഒരു സമൂഹത്തില്‍, ‘രണ്ടെണ്ണം’ വിട്ട് ഭാര്യയെ തൊഴിക്കുന്ന നായകന്‍മാര്‍ കെെയ്യടി വാങ്ങുന്ന ഒരു പൊതുബോധത്തില്‍, എന്തിനധികം …
Month: October 2019
മാവേലി എക്സ്പ്രസ്സിലാണ്… ഒരുപാട് നാളുകൾക്ക് ശേഷം രണ്ട് മൂന്ന് ദിവസം വീട്ടിലുള്ളവരോടൊപ്പം കഴിഞ്ഞതിന്റെ ഹാങ്ങോവർ പൂർണ്ണമായും മാറും മുൻപേ തിരികെ പുറപ്പെട്ടതാണ്. ‘കളിക്കുടുക്ക’ വാങ്ങാനാണെന്ന് കുഞ്ചുവിനോട് കള്ളം പറഞ്ഞിറങ്ങിയതിൻറെ കുറ്റബോധം രണ്ടാൾക്കും വേറെയും. കളിയും കളർപ്പെൻസിലും കുരുത്തക്കേടുകളും ഒക്കെയായി കുഞ്ചുവിന്റടുത്തൂന്ന് തിരിച്ചിറങ്ങാൻ അശ്ശേഷം താത്പര്യമുണ്ടായിരുന്നില്ല രണ്ടാൾക്കും. പക്ഷെ… പോകാതെ തരമില്ലല്ലോ. മഴക്കാറ് പിടിച്ചത് കൊണ്ടാകണം നല്ല ചൂടുണ്ട്. മഴ ഒന്ന് പെയ്ത് കിട്ടിയാൽ രാത്രി സുഖായിട്ടുറങ്ങാൻ പറ്റിയേനേ. ട്രെയിൻ പുറപ്പെട്ടത് മുതൽ അച്ചുവിന്റെ മെസ്സേജുകളും കുഞ്ചുവിവിന്റെ വോയ്സ് നോട്ടുകളും വന്നുകൊണ്ടേയിരിക്കുന്നുണ്ട്. പാവത്തിന് എല്ലാം മനസ്സിലായി… താൻ പറ്റിക്കപ്പടുകയായിരുന്നു… അവൻ അവന്റെ അവസാന അയുധവും പുറത്തെടുത്ത് കഴിഞ്ഞു. കരച്ചിലാണ് പോലും… കരച്ചിലോട് കരച്ചിൽ ഞങ്ങൾ ഇപ്പോൾ തന്നെ തിരിച്ച് വരണം എന്നാണ് വോയ്സ് നോട്ടുകളിലെ …