സ്വിറ്റ്സർലാന്റിലേക്ക് ഒരു ഫ്രീ ടിക്കറ്റ്

കുറച്ചു കാലം മുൻപ് വളരെ യാദൃശ്ചികമായാണ് ഞാൻ മൂപ്പരെ ആദ്യമായി വായിക്കുന്നത്. അന്ന് ആദ്യമായി വായിച്ച പോസ്റ്റ് ഏതാണെന്നു എനിക്കൊര്‍മ്മയില്ല, എന്തായാലും എഴുത്ത് എനിക്കിഷ്ടപ്പെട്ടു. സംഗതി, വായിക്കുന്നത് ഫേസ്ബുക്കിലായതു കൊണ്ട് ഒന്നോ രണ്ടോ പോസ്റ്റ് ഇഷ്ടപ്പെട്ടാലും അത് എഴുതിയ ആളെ ഓർമിച്ചു വെയ്ക്കണം എന്നില്ല. പിന്നെ ഈ ഫേസ്ബുക്കിനും വാട്ട്സാപ്പിനും ഒക്കെ പൊതുവായുള്ള ഒരു കുഴപ്പം എന്താന്ന് വെച്ചാൽ നമ്മളെ എളുപ്പത്തിലങ്ങട് പറ്റിക്കാൻ പറ്റും, അതോണ്ട് വായിച്ചു കഴിഞ്ഞാലും അല്ലേൽ കണ്ടു കഴിഞ്ഞാലും ഒന്നൂടി ഒന്ന് അതിന്റെ മേലെ ചിന്തിക്കുന്നത് നല്ലതായിരിക്കും. അപ്പൊ പറഞ്ഞു വന്നത്, ആദ്യത്തെ പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോൾ എന്തോ ഒരു താത്പര്യം തോന്നി, എഴുത്തിനോടും എഴുതിയ ആളോടും. കുറച്ചു ദിവസം കഴിഞ്ഞു മറ്റൊരു പോസ്റ്റ്  കൂടി വായിക്കുന്നു. “സംഗതി കൊള്ളാട്ടാ”

Continue Reading

Site Footer