നിവരാനാവുന്നുണ്ടായിരുന്നില്ലയാൾക്ക്…
നീട്ടിപ്പിടിച്ച “ഊൺ റെഡി” ബോർഡിനും
ചെയ്യാനൊന്നുമുണ്ടായിരുന്നില്ല…
ഉച്ചബില്ലിൻറെയെണ്ണം കുറഞ്ഞാൽ
ദേഹമറിയും എന്നയാൾക്ക് നിശ്ചയമായിരുന്നു.
വയറേമാനോട് കടപ്പാടിലാണ്…
ദേഹത്തിനിത് ശീലമായിരുന്നു
ആവതില്ലാത്തവന് അതുള്ളവന്റെയടി
യിവിടെ പുത്തരിയല്ലല്ലോ!
നിരത്തിലേറെ തിരക്കായിരുന്നു…
അകത്ത് പെട്ടി നിറയ്ക്കാനും.
നിവരാനാവുന്നുണ്ടായിരുന്നില്ലയാൾക്ക്…