നിവരാനാവുന്നുണ്ടായിരുന്നില്ലയാൾക്ക്... നീട്ടിപ്പിടിച്ച "ഊൺ റെഡി" ബോർഡിനും ചെയ്യാനൊന്നുമുണ്ടായിരുന്നില്ല... …
Blog Posts
ഒരു സംശയമാണ്... അറിവുള്ളവർ ഉണ്ടെങ്കിൽ പറഞ്ഞു തരണം... ചോദിക്കുന്നത് മണ്ടത്തരമാണെങ്കിൽ ക്ഷമിച്ചേക്കുക... ചില മോട്ടോർ ബൈക്കുകളും കാറുകളും അരോചകമായി ഒച്ചയുണ്ടാക്കുന്നത് എന്ത് കൊണ്ടാണ് ? …
ഇന്ന് മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി ആണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നത്. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങൾ എന്ന് പറയുമ്പോൾ അത് മലയാളി പൊതുബോധം ധരിച്ചിരിക്കുന്നതുപോലെ "ജീവൻ തന്നത് ദൈവം ആണെങ്കിൽ ജീവിതം തന്നത് അമ്മയാണ്" എന്ന ലൈനിൽ ഉള്ള നേട്ടങ്ങൾ അല്ല. …
വാട്ട്സാപ്പ് എന്ന മാധ്യമം സജീവമായി തുടങ്ങിയ കാലം മുതൽ തന്നെ കുറെയധികം സ്വകാര്യ/പൊതു വാട്ട്സാപ്പ് ഗ്രൂപ്പുകളുടെ ഭാഗമായി തുടങ്ങിയിരുന്നു. കുടുംബക്കാരുടെ ഗ്രൂപ്പുകൾ, കൂട്ടുകാരുടെ ഗ്രൂപ്പുകൾ, നാട്ടുകാരുടെ ഗ്രൂപ്പുകൾ തുടങ്ങി പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ അറിയീക്കുന്നതിനായി വാർഡ് മെമ്പർ ആരംഭിച്ച ഗ്രൂപ്പിൽ വരെ ഉണ്ട്. എണ്ണിയെടുത്താൽ ഏതാണ്ട് ഒരു പത്ത് നാൽപ്പത് ഗ്രൂപ്പുകൾ ഉണ്ടാകുമായിരിക്കും. ബഹുഭൂരിപക്ഷം ഗ്രൂപ്പുകളിലും ഒരു Passive Listener മാത്രമായി ഇരിക്കുകയാണ് പലപ്പോഴും ചെയ്യാറുള്ളത്. കുറച്ചെങ്കിലും ഇടപ്പെട്ടു സംസാരിക്കാറുള്ളത് ഞാൻ കൂടി അഡ്മിൻ ആയി നിലനിൽക്കുന്ന ചുരുക്കം ചില ഗ്രൂപ്പുകളിലും ഇടക്കൊക്കെ നാട്ടിലെ സുഹൃത്തുക്കൾ ഉണ്ടാക്കിയ ഗ്രൂപ്പിലും മാത്രമാണ്. …
ശബ്ദതാരാവലിയിൽ "പൊട്ടൻ" എന്ന വാക്കിന് അർത്ഥം പറയുന്നത് ഭോഷൻ, ചെകിടൻ എന്നൊക്കെയാണ്. ചെകിടൻ എന്നാൽ നമ്മൾ ബധിരൻ അല്ലെങ്കിൽ ചെവി കേൾക്കാൻ കഴിയാത്ത അവസ്ഥയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന മറ്റൊരു വാക്കാണ്. ഭോഷൻ എന്നാൽ അർത്ഥം ബുദ്ധിയില്ലാത്തവൻ എന്നാണ്. ശാരീരികമായി അല്ലെങ്കിൽ ബൗദ്ധീകമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അതിനാൽ തന്നെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗം മനുഷ്യരെ സൂചിപ്പിക്കാൻ ആണ് ഈ വാക്കുകൾ ഉണ്ടായിട്ടുള്ളതെന്ന് നോക്കിയാൽ കാണാൻ കഴിയും. …
ആഴ്ച്ചയില്‍ ഒരിക്കലാണ് വീട് അടിച്ച് തുടച്ച് വൃത്തിയാക്കാറുള്ളത്. ശനി/ഞായര്‍ ദിവസങ്ങള്‍ ആണ് സാധാരണയായി ഈ ഉദ്യമത്തിന് തെരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ച്ചയായി പലവിധ കാരണങ്ങളാല്‍ ഈ കലാപരിപാടിക്ക് സമയം കിട്ടിയിരുന്നില്ല. രണ്ട് പേരും മെനക്കെട്ടുള്ള പണിയായതിനാല്‍ ആരെങ്കിലും ഒരാള്‍ വീക്കന്‍ഡില്‍ തിരക്കിലായിപ്പോയാല്‍ തന്നെ ക്ലീനിംഗ് അങ്ങനെ പെന്‍ഡിംഗ് ആയി കിടക്കും. ഒരുപാട് വെെകിയാല്‍ പിന്നെ ലീവെടുത്തോ ഉറക്കം കളഞ്ഞോ ഒക്കെ ആയിരിക്കും കാര്യങ്ങള്‍ ഒന്ന് ശരിപ്പെടുത്തി എടുക്കുക. അങ്ങനെയാണ്, കാര്യങ്ങള്‍ എളുപ്പമാക്കാലോന്നും വിചാരിച്ച് ഒരു വാക്വം ക്ലീനര്‍ വാങ്ങാന്‍ ആലോചിക്കുന്നത്. നല്ല വാക്വം ക്ലീനര്‍ തെരഞ്ഞെടുക്കാന്‍ ഓണ്‍ലെെനില്‍ പരതിയപ്പോള്‍ കുറച്ചധികം ആളുകള്‍ വാക്വം ക്ലീനര്‍ വാങ്ങിച്ച് ഉപയോഗിച്ച ശേഷം ഉള്ള അനുഭവം വീഡിയോ ആയും എഴുത്തായും ഷെയര്‍ ചെയ്തത് കാണാനിടയായത്. എല്ലാം പരിശോധിച്ച …
മലയാളി പൊളിയല്ലേ... ? അതേ മലയാളി സൂപ്പര്‍ ആണ്. നമ്മുക്ക് എല്ലാം അറിയാം. അന്ധവിശ്വാസം ശരിയല്ല എന്ന് നമ്മള്‍ മലയാളികള്‍ക്കറിയാം. നരബലി നടത്തിയവരെ നമ്മള്‍ തെറി വിളിക്കും. ഭഗവല്‍ സിംഗിനെയും ലെെലയെയും റാഷിദിനെയും നമ്മള്‍ ട്രോളും. അന്ധവിശ്വാസങ്ങള്‍ക്കെതിരെ നാം ക്യാപയിനുകള്‍ നടത്തും. …
കേരള സംസ്ഥാന സർക്കാരും ഗവർണ്ണറും തമ്മിലുള്ള ശീതയുദ്ധത്തിൽ ഭരണഘടനയെ ദുർവ്യാഖ്യാനിക്കുന്ന സംഘപരിവാർ അണികളെ തുറന്നു കാണിക്കുന്ന ലേഖനത്തിൽ ഈ വിഷയത്തിൽ സംഘികൾ പടച്ചു വിടുന്ന ദുർവ്യാഖ്യാനങ്ങളും അവയുടെ ഭരണഘടനാനുസൃത വ്യഖ്യാനവും വായിക്കാം. …
“മുട്ട കോഴിയുടെ ആർത്തവ രക്തത്താൽ നിർമ്മിതം. കുട്ടികൾക്ക് കൊടുക്കരുത്” പറഞ്ഞത് വേറെ ആരുമല്ല പാർലമെന്റ് അംഗവും ബിജെപി നേതാവും ആയ മനേകാ ഗാന്ധിയാണ്. “നീ മണ്ടനാണെന്ന് നിന്റെ വീട്ടുകാർക്കറിയുമോ ?” എന്ന് ചോദിക്കുന്നതുപോലെ ഒരു പ്രസ്താവനയാണ് ഇത്. പ്രതികരണം “യെസ്” ആയാലും “നോ” ആയാലും മാഡം ഉദ്ദേശിച്ച കാര്യം നടക്കും. …
പർദ്ദ എന്ന വസ്ത്രത്തോട് പരിപൂർണ്ണ വിയോജിപ്പാണ്! ഒരു മതം അനുശാസിക്കുന്ന വസ്ത്രമായതിനാലാണത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ആണുങ്ങൾ തീരുമാനിക്കുകയും മതമെന്ന പേരിൽ സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന പർദ്ദ ജനാധിപത്യ രാജ്യത്ത് ഒരു പൗരാവകാശ നിഷേധമാണ് എന്നതുകൊണ്ടാണതിനെ എതിർക്കുന്നത്. പർദ്ദ മാത്രമല്ല; ആണ് തീരുമാനിക്കുകയും പെണ്ണിനോട് ധരിക്കാൻ ആജ്ഞാപിക്കുകയും ചെയ്യുന്ന ഏതൊരു വസ്ത്ര ധാരണ രീതിക്കും എതിരാണ്. അതേത് മതം പറഞ്ഞാലും ഏതു തത്വശാസ്ത്രം പറഞ്ഞാലും. വിശ്വാസമെന്ന രീതിയിൽ; ആചാരം എന്ന രീതിയിൽ ആണുങ്ങൾ പുറപ്പെടുവിക്കുന്ന ഏതൊരു വാറോലയും ശിരസ്സാവഹിക്കേണ്ടുന്ന രണ്ടാംകിട പൗരരല്ല മറ്റേതൊരു ജൻഡറും എന്നുള്ളത് തന്നെയാണ് ഉറച്ച ബോധ്യം. മികച്ച പൗരന്മാരെ സൃഷ്ടിക്കാൻ അതുവഴി മെച്ചപ്പെട്ട ജനാധിപത്യ സമൂഹത്തെ ഉത്പാദിപ്പിക്കാൻ ഉത്തരവാദിത്തമുള്ള കലാലയങ്ങളിൽ, സ്കൂളുകളിൽ യൂണിഫോമിന് പകരം ഏതെങ്കിലും മതം …